പരപ്പ റോട്ടറി ക്ലബ്ബ് നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ വച്ച് നൽകുന്നു അപേക്ഷകൾ 2024 ഡിസംബർ 20 വരെ സ്വീകരിക്കും
വെള്ളരിക്കുണ്ട് : പരപ്പ റോട്ടറി ക്ലബ്ബ് നിർധനരായ കുടുംബങ്ങൾക്ക് വീടുകൾ വച്ച് നൽകുന്നു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്. 5 ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്റ്റിൽ ആകെ 250 വീടുകൾ നിർമ്മിച്ച് നൽകാനാണ് പദ്ധതി. വീടില്ലാത്ത സാമ്പത്തികമായി പിന്നോക്കവുള്ളവർക്കും, വിധവകൾക്കും ,അംഗവൈകല്യം ഉള്ളവർക്കും മുൻഗണന നൽകും. 450 അടിയുള്ള വീടുകളാണ് നിർമ്മിയ്ക്കുന്നത്. 8 സെന്റ്ന് താഴെ സ്ഥലമുള്ളവരായിരിക്കണം. കർമ്മപദ്ധതി തയ്യാറായതായും അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായും2024 ഡിസംബർ 20 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ എന്നും റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജോയി പാലക്കുടി, ഭാരവാഹികളായ... ഡോ.സജീവ് മറ്റത്തിൽ, കെ സന്തോഷ് കുമാർ, സി അജയകുമാർ, റോയി പുത്തൻപുരക്കൽ. രാമകൃഷ്ണൻ ദീപം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.അപേക്ഷകർ ബന്ധപ്പേടേണ്ട നമ്പർ 9446697121,8304855270
No comments