നട്ടു നനച്ചു വളർത്തി ... പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് നട്ടുപിടിപ്പിച്ച പേരമര ചെടിയിൽ വിളഞ്ഞ പേരക്കകൾ... വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂൾ മുറ്റത്ത് വിത്യസ്തമായൊരു വിളവെടുപ്പ്...
വെള്ളരിക്കുണ്ട് : ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് നട്ടു പിടിപ്പിച്ച പേര മരചെടിയിൽ വിളഞ്ഞ പേരക്കകൾ പറിച്ചെടുത്ത് ആഘോഷപൂർവ്വമായൊരു വിളവെടുപ്പ്. ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുടെ ഭാഗമായി സെന്റ് ജോസഫ് യു. പി. സ്കൂൾ മുറ്റത്ത് പരിസ്ഥിതി ദിനത്തിൽ ആഘോഷപൂർവ്വം നട്ടു പിടിപ്പിച്ച പേരയിലാണ് 6 മാസം കൊണ്ട് പേരക്ക വിളഞ്ഞത്.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഹരിതം വെള്ളരിക്കുണ്ടിന്റെ ചെയർമാനുമായ ഷോബി ജോസഫ് ആയിരുന്നു അന്ന് പേരമരം നട്ടത്..
സ്കൂളിലെ അധ്യാപരും കുട്ടികളും ചേർന്ന് പരിപാലിച്ചു വളർത്തിയ പേരമരചെടിയെ സമയം കിട്ടുമ്പോഴെല്ലാം ഷോബിയും സന്ദർശിക്കുകയും വളവും നൽകി.. ഒടുവിൽ പേരക്കവിളയുകയും പഴമാവുകയും ചെയ്തു.. പരിസ്ഥിതി ദിനത്തിൽ എത്ര ആഘോഷപൂർവ്വം ചെടി നാട്ടോ അത്രയും തന്നെ ആഘോഷപൂർവ്വം വിളവെടുപ്പും നടത്തണം എന്ന് സ്കൂൾ അധികൃതർ തീരുമാനിച്ചു..
ബ്ലോക്ക് പഞ്ചായത്ത് ഷോബി ജോസഫ് പേരപ്പഴം പറിച്ച് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന് നൽകി. പ്രസിഡന്റ് ആ പഴങ്ങൾ സ്കൂൾ മാനേജർ ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളത്തിന് കൈമാറി.. കുട്ടികൾ കരഘോഷംമുഴക്കിയപ്പോൾ അത് സ്കൂളിന്റെയും ഹരിതം വെള്ളരിക്കുണ്ടിന്റെയും വിളവെടുപ്പ് വിജയമായി...
വാർഡ് മെമ്പർ വിനു കെ. ആർ. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ റെജിനാമ്മ മാത്യു.അഭിലാഷ് തോമസ് തരകൻ. ഷിന്റോ തോമസ്. സിസ്റ്റർ പ്രസിസി തോമസ്, ദിലീപ് മാത്യു.രാഹുൽ ഫിലിപ്പ് എന്നിവർ പങ്കെടുത്തു
No comments