ജനമൈത്രി പോലിസിൽ ശ്രദ്ധേയമായ പ്രവർത്തനം ; പ്രദീപൻ കോതോളിക്ക് ജില്ലാ പോലിസ് മേധാവിയുടെ അനുമോദന പത്രം
കാഞ്ഞങ്ങാട് : പ്രദീപൻ കോതോളിക്ക് ജില്ലാ പോലിസ് മേധാവി യുടെ അനുമോദന പത്രം .
ശ്രദ്ധേയമായ ജനമൈത്രി പോലിസിന്റെ പ്രവർത്തനം നടത്തുന്ന ഹോസ്ദുർഗ് പോലിസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ പ്രദീപൻ കോതോളിയെയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് കാസർഗോഡ് ജില്ല പോലീസ് മേധാവി ശില്പ ദ്യവയ്യ ഐ.പി.എസ് അനുമോദനപത്രം നൽകിയത്. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ പോലീസ് മേധാവി ശില്പ ദ്യവയ്യ ഐ.പി എസ് , ജനമൈത്രി നോഡൽ ഓഫീസറും അഡീഷണൽ എസ് പി യുമായ പി.ബാലകൃഷ്ണൻ നായർ , കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് , ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ അജിത്കുമാർ പി എന്നിവരുടെ നിർദ്ദേശാനുസരണം വിവിധ സന്നദ്ധ സംഘടനകളായ കുംടുംബശ്രീ, വ്യാപാരി സംഘടനകൾ, റോട്ടറി, ജെസിഐ ലയൺസ്, സ്ക്കൂൾ പിടിഎ , ഓട്ടോ, ചുമട്ട്തൊഴിലാളി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ , ലൈബ്രറി കൗൺസിലുകൾ , കൃബ്ബുകൾ, വയോജനങ്ങൾ, എസ് പി സി , എൻ എസ് എസ് , എൻ സി സി, പ്രസ് ഫോറം തുടങ്ങി സംഘടനകളെ ഏകോപിച്ച് സ്ക്കൂളുകളിലും, അംഗൻവാടികളിലും , മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും സൈബർ,ലഹരി വിരുദ്ധ , പോക്സോ, ട്രാഫിക് വിഷയങ്ങളിൽ നിരവധി ബോധവൽക്കരണ ക്ലാസുകൾകൾക്ക് നേതൃത്വം നൽകിയതിനും മോഷണം നടക്കുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടകളുടെ സഹകരണത്തോടെ പൊതു ഇടങ്ങളിൽ പരമാവധി സിസി ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രവർത്തനത്തിനാണ് അനുമോദനപത്രം നൽകിയത്. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കുവാൻ കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്തോടെ ട്രോമാ കെയർ പരിശീലനങ്ങൾ നല്കാനുള്ള തയ്യാറെടുപ്പിലാണ് ജനമെത്രി പോലീസ്.
No comments