പള്ളിക്കര ദേശീയപാതയിൽ വാഹനാപകടത്തിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ മരണപ്പെട്ടു
നീലേശ്വരം: ദേശീയപാതയിൽ കരുവാച്ചേരിയിൽ ഇന്ന് ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കാര്യംകോട് സ്വദേശിയും ചാത്തമത്ത് കടിഞ്ഞിക്കുഴിയിൽ താമസക്കാരനുമായ വേണു (50) ആണ് മരിച്ചത്. വേണു സഞ്ചരിച്ച സ്കൂട്ടിയിൽ വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകുന്ന റിസ്കവറി വണ്ടി ഇടിക്കുകയും ഡിവൈഡിലേക്ക് തെറിച്ച വീണ വേണുവിന്റെ ദേഹത്ത് കമ്പി തുളച്ചു കയറുകയുമായിരുന്നു. ഉടനെ നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞങ്ങാട് മലനാട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
No comments