തോടംചാൽ സി രവി നിര്യാണം... പരപ്പയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു
പരപ്പ : പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന പരപ്പ തോടംചാൽ സി രവിയുടെ നിര്യാണം.പരപ്പയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു .
പരപ്പ സ്കൂളിലെ കെ എസ് യു വിൻ്റെ ആദ്യകാല പോരളിയായിരുന്ന സി രവി പരപ്പ അർബൻ സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു . തോടംചാൽ പ്രദ്ദേശത്ത് കോൺഗ്രസ് പ്രവർത്തകരെ ജനശ്രീയിലൂടെ ചേർത്ത് പിടിച്ച് കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിൽ പാർട്ടിക്ക് ബൂത്ത് കമ്മറ്റിയെ അതിശക്തമായ പ്രവർത്തനത്തിലൂടെ മികച്ച മുന്നേറ്റമുണ്ടാക്കി. കാരാട്ട് 9 വാർഡ് കോൺഗ്രസ് കൺവെൻഷനിൽ ഡി സി സി പ്രസിഡൻ്റ് പി.കെ. ഫൈസലിൻ്റെ സാന്നിധ്യത്തിൽ വാർഡ് പ്രസിഡൻ്റിൻ്റ ചുമതല ഏറ്റെടുത്ത് വാർഡിലെ ജനാധിപത്യ വിശ്വാസികൾക്ക് വേണ്ടി നിസ്വാർത്ഥമായ ജനസേവനത്തിന് നേതൃത്വം നല്കി. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിക്ക് അഭിമാനമായിരുന്ന രവി ക്ക് നാടിൻ്റെ കണ്ണീർ പ്രണാമം. രാവിലെ 12 മണിക്ക് പരപ്പയിലെ പൊതുദർശനത്തിന് േശഷം തോടംചാൽ വീട്ട് വളപ്പിൽ സംസ്ക്കാര ചടങ്ങ് നടന്നു. മണ്ഡലം കോൺഗ്രസ് നേതാക്കൾക്കൊപ്പം പരപ്പയിൽ ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ പൊതുദർശനത്തിന് നേതൃത്വം നല്കി. നൂറ് കണക്കിന് ആളുകൾ യാത്ര ആദരാജ്ഞലികൾ അർപ്പിക്കാൻ പരപ്പയിലേക്ക് ഒഴുകിയെത്തി.ഡി സി സി വൈസ് പ്രസിഡൻ്റ് ബി പി പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി പി വി സുരേഷ്, ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്മാരായ ഉമേശൻ വേളൂർ , മധു ബാലൂർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. തോടംച്ചാൽ വീട്ടിലെത്തിച്ച് ശവസംസ്ക്കാര ചടങ്ങിന് ശേഷം നടന്ന അനുശോചനയോഗം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. കെ പി സി സി മെമ്പർ ശാന്തമ്മ ഫിലിപ്പ്, യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി വി ഭാവനൻ, സി പി എം പരപ്പലോക്കൽ സെക്രട്ടറി എ.ആർ രാജു.,സി പി ഐ നേതാവ് ഭാസ്ക്കരൻ അടിയോടി, ബി ജെ പി നേതാവ് കരിയൻ, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി താജൂദ്ദീൻ കമ്മാടം, പഞ്ചായത്ത് മെമ്പർമാരായ നാസർ പട്ട്ളം, രാഘവൻ പന്നിത്തടം, ടോപ്പ് ടെൻ ക്ലബ്ബ് സെക്രട്ടറി ജിജോ പരപ്പ, സിറ്റസൻ ക്ലബ്ല് സെക്രട്ടറി അനൂപ്, ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രതിനിധി ടി എൻ ബാബു, രവിയുടെ സുഹൃത്ത് തലശ്ശേരി ഡോക്ടർ ആനന്ദ്, തുടങ്ങിയവർ അനുശോചനമർപ്പിച്ച് സംസാരിച്ചു.
No comments