ജനദ്രോഹപരമായ വനനിയമ ഭേദഗതി റദ്ദാക്കണം. കേരള യുത്ത്ഫ്രണ്ട് (എം) ; കാസർകോട് ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ഉത്ഘാടനം ചെയ്തു
കാസർഗോഡ് : ജനദ്രോഹപരമായ കരട് വനനിയമഭേദഗതി റദ്ദ് ചെയ്യണമെന്ന് കേരളാ യുത്ത്ഫ്രണ്ട് എം കാസർകോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ആവശ്യപ്പെട്ടു.
1961ൽ പ്രാബല്യത്തിൽ വന്നതും ഭേദഗതികൾ വന്നതുമായ കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം കർഷക വിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് സിറിയക്ക് ചാഴിക്കാടൻ കുറ്റപ്പെടുത്തി
ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും ജനവിരുദ്ധമായതും മൗലിക അവകാശങ്ങൾ ഹനിക്കപെടുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ. വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കെ നിലവിലുള്ള നിയമം ലഘൂകരിക്കണമെന്ന് ആവശ്യങ്ങൾ ഉയരുന്ന ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം,
പാഴ് വസ്തുക്കൾ വനപ്രദേശത്തോ വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴയിലോ എത്തിപ്പെടുന്നത് ശിക്ഷാർഹമാക്കിയിരിക്കുന്നത് തുടങ്ങിയ പരിഷ്കരണങ്ങൾ വനാതിർത്തികളിൽ ജീവിക്കുന്ന സാധാരണക്കാർക്ക് വലിയ വെല്ലുവിളിയുയർത്തുന്നവയാണ്. വനനിയമം കൂടുതൽ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകൾ വർധിക്കുന്ന വിധത്തിലും ആയി മാറുന്നത് അംഗീകരിക്കാനാവുന്നതല്ല. സംശയത്തിന്റെ പേരിലോ, തെറ്റിധാരണകളുടെ പേരിലോ അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടാൻ ഇത്തരം കരിനിയമങ്ങൾ കാരണമാകും. വനപാലകർക്ക് കൂടുതൽ അധികാരങ്ങളും കൂടുതൽ ദുരുപയോഗ സാധ്യതകളും നൽകുന്ന ഈ നിയമപരിഷ്കരണം പ്രതിഷേധാർഹവും പിൻവലിക്കപ്പെടേണ്ടതുമാണ്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വിനയ് മാങ്ങാട്ട് അധ്യക്ഷത വഹിച്ചു .കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ, ഷിനോജ് ചാക്കോ, ജോയ് മൈക്കിൾ,സംസ്ഥാന ജനറൽ സെക്രട്ടറി ഡാവി സ്റ്റീഫൻ, സംസ്ഥാന ഐടി സെക്രട്ടറി അഭിലാഷ് മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ടോണ പീറ്റർ , ജില്ലാ സെക്രട്ടറിമാരായ ജോജി തോമസ്, ചാക്കോ തെന്നിപ്ലാക്കൽ, ബിജു തൂളിശ്ശേരി,സിജി കട്ടക്കയം, സാജു പാമ്പയ്ക്കൻ രാജേഷ് സി ആർ, ഡോക്ടർ അലക്സ് ജോസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ , മനോജ് ജോർജ്, ഡെന്നിസ് അലക്സാണ്ടർ, നിഹാൽ, തുടങ്ങിയവർ സംസാരിച്ചു
No comments