മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മാതൃസംഗമം നടത്തി
പരപ്പ : കോളംകുളം മയ്യങ്ങാനം ശ്രീ വിഷ്‌ണുമൂർത്തി ക്ഷേത്രത്തിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 5 വരെ നടക്കുന്ന നവീകരണ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര ഓഡിറ്റോറിയത്തിൽ മാതൃസംഗമവും സമ്മാനകൂപ്പൺ വിതരണോൽഘാടനവും നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി പരിപാടി ഉത്ഘാടനം ചെയ്തു. സമ്മാനകൂപ്പൺ വിതരണോൽഘാടനം വാർഡ് മെമ്പർ കെ പി ചിത്രലേഖ നിർവഹിച്ചു. റിട്ടയർഡ് ഡി വൈ എസ് പി പി കെ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. നവീകരണ കമ്മിറ്റി ചെയർമാൻ അഡ്വ കെ കെ നാരായണൻ ആദ്യക്ഷനായ ചടങ്ങിൽ ക്ഷേത്രം മാതൃസമിതി സെക്രട്ടറി സുനജ സുജേഷ് സ്വാഗതം പറഞ്ഞു.നവീകരണ കമ്മിറ്റി കൺവീനവർ കെ രാഘവൻ ചടങ്ങിന് നന്ദി പറഞ്ഞു
No comments