Breaking News

സോഷ്യൽ മീഡിയയിലും സൂപ്പർ ആയി സൂപ്പർ ഡീലക്സ് ബസ്... പുതിയ ബസിനെ വരവേറ്റ് മലയോരവും ..


കൊന്നക്കാട് :നാൽപ്പത്തഞ്ച് വർഷത്തിലേറെയായി സർവീസ് നടത്തി വരുന്ന മലയോരത്തിന്റെ ജനകീയ ബസായ സൂപ്പർ ഡീലക്സ് പുതിയ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പുതു പുത്തൻ ബസ് നിരത്തിലിറക്കിയപ്പോൾ ആഘോഷമാക്കി നാട്ടുകാരും, യാത്രക്കാരും, സോഷ്യൽ മീഡിയയും.. ഒരു കാലത്ത് മയോരത്തിന്റെ ജീവിത ക്രമം തന്നെ സൂപ്പർ ബസ് കൊന്നക്കാട് നിന്നും പോകുന്നതും കാഞ്ഞങ്ങാട് നിന്നും വരുന്നതുമായിരുന്നു.പൊതു പ്രവർത്തകൻ കൂടിയായ ഡാർലിൻ ജോർജ് കടവൻ സൂപ്പർ ബസിനെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ആയി. ആയിരക്കണക്കിന് ഫോളോവേർസ് ഉള്ള ബസ് കേരള, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രശാന്ത് പറവൂർ അടക്കം സൂപ്പർ ബസിനെ കുറിച്ചുള്ള കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.. പ്രമുഖ വാട്സ് ഗ്രൂപ്പുകളിലും പുതിയ ബസിന്റെ ആദ്യ യാത്രക്ക് വലിയ പിന്തുണയാണ്‌ കിട്ടിയത്. മലയോരത്തിന്റെ കഷ്ടപ്പാടിന്റെ കാലത്ത്  ഒപ്പം നിന്ന ബസിനെ കൈവിടാൻ നാട്ടുകാരും തയാർ അല്ല എന്നാണ് പ്രതികരണങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.കാലമെത്ര കഴിഞ്ഞാലും പുതിയ ബസുകൾ ഒരുപാട് വന്നു പോയിട്ടും മലയോരത്തെ യാത്രക്കാർക്ക് ഇന്നും സൂപ്പർ ബസിന്റെ ഓരോ സ്റ്റോപ്പിലെയും സമയo കാണാപ്പാടമാണ്.. വർഷങ്ങളായി സൂപ്പർ ബസ് കാത്ത് നിന്ന് മാത്രം ചെയ്യുന്ന യാത്രക്കാർ ഇന്നുമുണ്ട് എന്നത് ബസ് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാണ്.

പുതിയ ബസിന്റെ ആദ്യ യാത്രയിൽ ആശംസകൾ നേരാൻ നാടിന്റെ സ്വാന്തം ഡോക്ടർ ഡോ: വിലാസിനി, ബസ് ഉടമ യുസഫ് പുഴക്കര,കെ മദന ഗോപാൽ, മുഹമ്മദ്‌ റാഷിദ് സഖാഫി ഹിമമി, ടി പി തമ്പാൻ, മുസ്തഫ,ബാബു,മൊയ്തീൻ,ബിജു തമ്പാൻ, ഇബ്രാഹിം കുട്ടി, ജുബൈർ, സംഷാദ് എന്നിവരും മുൻ ജീവനക്കാർ ആയിരുന്ന ഭാസ്കരൻ, രാജീവൻ  മോഹനൻ എന്നിവരും നിലവിലെ ജീവനക്കാർ ആയ സതീശൻ, സജി, രാജേഷും സന്നിഹിതരായിരുന്നു.

No comments