വധശ്രമക്കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതി നാല് വർഷത്തിന് ശേഷം അറസ്റ്റിൽ
കാസർഗോഡ് : കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നതിനിടെ രക്ഷപ്പെട്ട വധശ്രമക്കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി നാല് വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദം ഖാനെയാണ് ചൊവ്വാഴ്ച കൈക്കമ്പയിലെ വീട് വളഞ്ഞ് ്മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പി സി.കെ സുനില്‍ കുമാര്‍, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍, എസ്.ഐ രതീഷ് ഗോപി, സിപിഒമാരായ വിജയന്‍, കെ.എം അനീഷ് കുമാര്‍, എം.സന്ദീപ്, സി.എച്ച് ഭക്തശെല്‍വന്‍ എന്നിവര്‍ ചേര്‍ന്നാണ് ആദം ഖാനെ പിടികൂടിയത്. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
No comments