ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ലക്ഷം ദീപസമർപ്പണത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ മാതൃസംഗമം സംഘടിപ്പിച്ചു
ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി 16 ന് നടക്കുന്ന ലക്ഷം ദീപസമര്‍പ്പണത്തിന്റെ അനുബന്ധ പരിപാടിയായി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ മാതൃസംഗമം സംഘടിപ്പിച്ചു. വാഴക്കോട് സുബ്രഹ്മണ്യ ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് റിനി വിമല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേത്രം മാതൃസമിതി സെക്രട്ടറി ജയശ്രീ തമ്പാന്‍ സ്വാഗതഭാഷണം നടത്തി. മാതൃസമിതി പ്രസിഡണ്ട് ഗോപകുമാരി അധ്യക്ഷത വഹിച്ചു. ലക്ഷം ദീപം ആഘോഷകമ്മറ്റി ചെയര്‍മാന്‍ ദാമോദരന്‍ ആര്‍ക്കിടെക്ട്, ബാലന്‍ മാസ്റ്റര്‍ പരപ്പ, കുഞ്ഞിരാമന്‍ അയ്യങ്കാവ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബാലഗോപാല്‍ ലാലൂര്‍ 'ആദ്ധ്യാത്മികതയില്‍ മാതൃത്വത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് ജനറല്‍ ബോഡി യോഗവും വിളക്ക് പൂജയും നടന്നു.
No comments