Breaking News

ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് ഇടത്തോട് സ്ക്കൂളിൽ സമാപിച്ചു


പരപ്പ : ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ 2024 25 അധ്യായനവർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് യുവതാ 2024 ന്റെ സമാപന സമ്മേളനം ഇടത്തോട് എസ് വി എം ജി യു പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രിൻസിപ്പൽ ശ്രീ ഹുസൈൻ പി സ്വാഗതം ആശംസിച്ച ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത് ബളാൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ജേക്കബ് ഇടശ്ശേരിയിൽ ആയിരുന്നു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ വെള്ളരിക്കുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ മുകുന്ദൻ ടി കെ , എൻഎസ്എസ് വോളണ്ടിയേഴ്സ് നവീകരണം നടത്തിയ ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനവും ക്യാമ്പ് സ്കൂൾ പരിസരത്ത് ഓർമ്മ മരം നടുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ശ്രീ വിജയൻ കെ,ശ്രീവിദ്യ ശ്രീജിത്ത്, സന്ധ്യ ശിവൻ, ശ്രീ ദാമോദരൻ കൊടയ്ക്കൽ, ഹെഡ്മാസ്റ്റർ ശ്രീധരൻ കെ, ശ്രീമതി മോളി കെ ടി, എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ നന്ദി പറയുകയും ചെയ്തു.

No comments