ഭാര്യയെ കൊലപ്പെടുത്തിയയാൾക്ക് 10 വർഷം കഠിനതടവ് ബേഡകം കാഞ്ഞിരടുക്കത്തെ അരുൺകുമാറിനെയാണ് കോടതി ശിക്ഷിച്ചത്
ബേഡകം : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 10 വർഷം കഠിനതടവിനും മൂന്നുലക്ഷംരൂപ പിഴയും. മുന്നാട് കൊറത്തിക്കുണ്ടിലെ സുമിതയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബേഡകം കാഞ്ഞിരടുക്കത്തെ അരുൺകുമാറിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട്ആൻഡ് സെഷൻ കോടതി ശിക്ഷിച്ചത്.
2021 ജൂലൈ 19ന് പ്രതി മുറിയിൽ കരുതിയ വിറക് കഷ്ണം കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ബേഡകം ഇൻസ്പെക്ടർ ആയിരുന്ന ടി ദാമോദരനാണ് കേസിൽ അന്വേഷണം നടത്തി ബഹു കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.
പ്രൊസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ പി സതീശൻ , അമ്പിളി എന്നിവർ ഹാജരായി.
No comments