Breaking News

വന്യമൃഗ ഭീഷണി: അധികൃതരുടെ നിസ്സംഗതക്കെതിരെ ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി പ്രക്ഷോഭത്തിലേക്ക്



പരപ്പ: മലയോര മേഖലയിലെ വന്യമൃഗ ഭീഷണി നേരിടുന്നതിൽ അധികൃതർ കാണിക്കുന്ന നിസ്സംഗതയിൽ ബി.ജെ.പി.വെളളരിക്കുണ്ട് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കാട്ടുപന്നിയുടെ ആക്രമത്തിൽ നിരവധി ജീവനുകളാണ് മലയോരത്ത് നഷ്ടപ്പെട്ടത്. കാട്ടുപന്നികളും, കാട്ടാനകളും നിരവധി ഏക്കർ കൃഷിയാണ് നശിപ്പിച്ചത്. ഇപ്പോൾ കിനാനൂർ കരിന്തളത്തും, ബളാൽ പഞ്ചായത്തിലെയും ജനവാസ മേഖലകളിൽ പുലി ഭീഷണിമൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്.


വന്യമൃഗ ഭീഷണിക്ക് അറുതി വരുത്താത്ത അധികൃതർക്കെതിരെ പ്രതിഷേധ സമരം നടത്തുന്നതിന് ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.കർഷക മോർച്ച ജില്ലാ പ്രസിഡൻറ് വി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി അധ്യക്ഷനായി. ഒ ബി സി മോർച്ച ജില്ലാ പ്രസിഡൻ്റ് കെ.പ്രേംരാജ്, ബി.ജെ.പി.ജില്ലാകമ്മിറ്റിയംഗങ്ങളായ സുകുമാരൻ കാലിക്കടവ്, പ്രമോദ് വർണം, ഉത്തമൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജിത്ത് പറക്കളായി സ്വാഗതവും, കെ.കെ.വേണുഗോപാൽ നന്ദിയും പറഞ്ഞു.

No comments