പരപ്പ പുലിയംകുളത്തെ രജീഷിന്റെ സ്മരണയ്ക്കായി പാർട്ടി ഓഫീസിലേക്ക് ഫർണ്ണിച്ചറുകൾ നൽകി കുടുംബാംഗങ്ങൾ
പരപ്പ: പരപ്പ ലോക്കലിൽ പുലിയംകുളം ബ്രാഞ്ച് പരിധിയിൽ എല്ലാ വിഭാഗം ആളുകളുടെയും പൊതുസമ്മതനായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും, പാർട്ടി ബ്രാഞ്ച് സെക്രട്ടറി കെ.കുമാരന്റെ മകനുമായ കെ.രജീഷിന്റെ ഓർമയ്ക്കായി കുടുംബാംഗങ്ങൾ പാർട്ടി ബ്രാഞ്ചിന് ഫർണിച്ചറുകൾ നൽകി സ്മരണ നിലനിർത്തി.
ഗുരുതരമായ നെഞ്ചുവേദനയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയി വന്നതിനുശേഷ മാണ് രജീഷ് അകാല ത്തിൽ മരണമടയുന്നത്.
സിപിഐഎം പാർട്ടി ബ്രാഞ്ചിന് വേണ്ടി രജീഷിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളുമായ കെ. കുമാരൻ , കെ.ലക്ഷ്മി, രതീഷ് . കെ , രജിത .കെ, രേഷ്മ.കെ , ശാരദ,കെ, ലളിത,കെ എന്നിവർ ചേർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ നൽകിയ ഫർണിച്ചറുകൾ സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ.രാജു , പാർട്ടി ബ്രാഞ്ചിനായി ഏറ്റുവാങ്ങി.
കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് വികസ നകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു . ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.ആർ. വിജയകുമാർ , വിനോദ് പന്നിത്തടം, ടി.പി. തങ്കച്ചൻ , ജോർജ് കല്ലക്കുളം, എന്നിവർ പ്രസംഗിച്ചു. കെ. കുമാരൻ സ്വാഗതവും, ഇ. സുന്ദരൻ നന്ദിയും പറഞ്ഞു.
No comments