ആയുർവേദ തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു
തൃക്കരിപ്പൂർ:കേരള ആയൂർവ്വേദ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാസർഗോഡ് ജില്ലാ കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ഡോ.വി.വി ക്രിസ്റ്റോ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു ജില്ലാവൈസ് പ്രസിഡണ്ട് ഡോ. വി.പി. പി മുസ്തഫ ഉൽഘാടനം ചെയ്തു. തൃക്കരിപ്പൂർ സൂര്യ കളരി സംഘത്തിൽ വച്ച് നടന്ന കൺവെൻഷൻ കെ.എ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം രാമചന്ദ്രൻ ഗുരുക്കൾ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.വി സുരേഷ് ഗുരുക്കൾ സ്വാഗതവും കെ.രാജേഷ് ഗുരുക്കൾ നന്ദിയും പറഞ്ഞു, 40 പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷനിൽ ഏരിയാ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനം കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു
No comments