വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്കിന്റെ ഉത്ഘാടനം 2024 ഡിസംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്കിന്റെ ഉത്ഘാടനം 2024 ഡിസംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും... കെട്ടിടോൽഘാടനം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ഒബ്സെർവഷൻ റൂം ഉത്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നിർവഹിക്കും. ലാബ് ഉദ്ഘാടനം തൃക്കരിപ്പൂർ എ എൽ എ എം രാജഗോപാൽ നിർവഹിക്കും. ഫാർമസി ഉത്ഘാടനം ബേബി ബാലകൃഷ്ണനും നിർവഹിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി സ്വാഗതം പറയുന്ന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനാവും .ചടങ്ങിന് ആശംസകളുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും
No comments