Breaking News

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗുമായി നാലംഗ സംഘം, സംശയം തോന്നി പരിശോധന; ഉള്ളിൽ 35 കിലോ കഞ്ചാവ്


കൊച്ചി: ട്രോളി ബാഗില്‍ കഞ്ചാവ് കടത്തിയ ബംഗാള്‍ സ്വദേശികള്‍ കൊച്ചിയില്‍ എക്സൈസ് പിടിയിലായി. മൂന്ന് ട്രോളി ബാഗുകളില്‍ നിന്നായി പിടിച്ചെടുത്തത് മുപ്പത്തിയഞ്ച് കിലോ കഞ്ചാവ്ഇന്നലെ രാത്രി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രോളികള്‍ നിറയെ കഞ്ചാവുമായെത്തിയ നാലംഗ സംഘം പിടിയിലായത്. സാമിന്‍ ഷേഖ്, മിഥുന്‍, സജീബ് മണ്ഡല്‍, ഹബീബുര്‍ റഹ്മാന്‍ എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. മൂര്‍ഷിദാബാദ് ജില്ലക്കാരാണ് നാലാളും

No comments