Breaking News

കാസർകോട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സിൽവർ ലൈൻ പ്രതിരോധ ജാഥ, ഉളിയത്തുകടവിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനംചെയ്യുന്നു


സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കരുത്; ദ്വിദിന പ്രതിരോധ ജാഥ ആരംഭിച്ചു.കെ.റെയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് കാസറഗോഡ് ജില്ലാ കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന ദ്വിദിന പ്രതിരോധ ജാഥക്ക് തുടക്കമായി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.ബാവ ജാഥ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ വി.കെ.രവീന്ദ്രൻ, സി.ദാമോദരൻ, മാഹിൻ ഹാജി, വി.കെ.രതീഷൻ, കെ.സുരേഷ് ബാബു, ശരത്.ടി.വി എന്നിവർ പ്രസംഗിച്ചു.


ഡിസംബർ 14ന് കാഞ്ഞങ്ങാട് പുതിയകോട്ട ALP സ്കൂളിൽ നടക്കുന്ന പ്രതിരോധ സംഗമത്തിൻ്റെ ഭാഗമായാണ് ജാഥ.


No comments