Breaking News

അടുക്കളക്കുന്ന് ഭഗവതിക്ഷേത്രത്തിൽ ഗുരു സ്വാമി സംഗമം നടത്തി...


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക്‌ അദ്ധ്യാൽമിക വേദിയുടെ നേതൃത്വത്തിൽ അടുക്കളക്കുന്ന് ഭഗവതിക്ഷേത്രത്തിൽ  ഗുരുസ്വാമി സംഗമം സംഘടിപ്പിച്ചു. 

അദ്ധ്യാൽ മിക പാരമ്പര്യവും സംസ്കാരവും പുതിയ തലമുറ യിലേക്ക് പകർന്നു നൽകാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഗുരു സ്വാമി സംഗമം ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പുഴക്കരകുഞ്ഞിക്കണ്ണൻ നായർ ഉത്ഘാടനം ചെയ്തു. അദ്ധ്യാൽമിക വേദി പ്രസിഡന്റ് സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു..

വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ മുഖ്യഅഥിതി ആയിരുന്നു. ടി. പി. രാഘവൻ. പരപ്പ ബാലൻ മാസ്റ്റർ. ചിങ്ങനാപുരം മോഹനൻ മാസ്റ്റർ. സ്നേഹ ലത ദേവ രാജൻ പട്ടേൻ രാമചന്ദ്രൻ. എന്നിവർ പ്രസംഗിച്ചു.

വർഷങ്ങളായി മാലയിട്ട് മലയ്ക്ക് പോകുന്ന ഗുരു സ്വാമി മാർ അവരുടെ യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു.വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ ഗുരു സ്വാമി മാരെ പൊന്നാടഅണിയിച്ച് ആദരിച്ചു.

No comments