Breaking News

മലയോരത്തിൻ്റെ മണ്ണിൽ ആദ്യമായി സിനിമ പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ യാഥാർത്ഥ്യമാകുന്നു ഡിസം 16ന് ചിറ്റാരിക്കാൽ ഈട്ടിത്തട്ടിൽ പ്രശസ്ത സിനിമാ ചിത്ര സംയോജകൻ രഞ്ചൻ എബ്രഹാം ഉദ്ഘാടനം ചെയ്യും


ചിറ്റാരിക്കാൽ: കാസർകോട് ജില്ലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ ജില്ലയിൽ നിന്നും അനുദിനം സിനിമ നിർമ്മാണം നടന്നു വരുന്ന സാഹചര്യത്തിൽ നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലിരുന്ന് സിനിമയുടെ ജോലികൾ പൂർത്തീകരിക്കാൻ ഒരിടം. കാസർകോട് ജില്ലയുടെ മലയോര പ്രദേശമായ ചിറ്റാരിക്കാൽ ഈട്ടിത്തട്ടിലാണ് വേൾഡ് ഓഫ് മ്യൂസിക് ആൻ്റ് സിനിമ (WMC) എന്ന പേരിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിച്ചിട്ടുള്ളത്.

ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ജില്ലയിലെ ഏറ്റവും മികച്ച പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ജനങ്ങൾക്കായി സമർപ്പിക്കുന്നത്.

പ്രശസ്ത ഫിലിം എഡിറ്റർ രഞ്ജൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. സിനിമാ ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാഥിതിയായി പങ്കെടുക്കും. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് മുത്തോലി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെൻ്റ്.തോമസ് ഫോറോനാ ദേവാലയ വൈദികൻ റവ. ഫാ. ഡോ. മാണി മേൽവെട്ടം അനുഗ്രഹഭാഷണം നടത്തും.  കണ്ണൂർ കാസറഗോഡ് ജില്ലകളിലെ   സിനിമ മേഖലയിലെ പല പ്രമുഖരും സംബന്ധിക്കുന്നു. എഡിറ്റിംഗ്, ഡബ്ബിങ്, മിക്സിങ്, മ്യൂസിക് തുടങ്ങി ഒരു സിനിമയുടെ പൂർത്തീകരണത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്റ്റുഡിയോയിൽ ക്രമീകരിച്ചിരിക്കുന്നു. സിനിമാ പ്രവർത്തർക്ക് താമസിച്ച് കൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റെക്കോഡിംഗ് സംവിധാനങ്ങളും പരിചയസമ്പന്നരായ  ടെക്നീഷ്യന്മാരുടെ സേവനവും ഉൾപ്പെടെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെ WMC യിൽ നിന്നും സിനിമ പൂർത്തീകരിക്കാനാകും .

മാനേജിംഗ് ഡയറക്ടർ ജസ്റ്റിൻ തോമസ്,  പ്രസാദ് മുദ്ര എന്നിവർ പത്രസമ്മേളനത്തിൻ പങ്കെടുത്തു.



No comments