Breaking News

മാരകായുധങ്ങളുമായി യുവാവിനെ കുമ്പള പോലീസ് പിടികൂടി


കാസർഗോഡ് : പുതുവത്സരത്തോടനുബന്ധിച്ച് കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശപ്രകാരം കുമ്പള ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പി യുടെ  മേൽനോട്ടത്തിൽ  എസ് ഐ ശ്രീജേഷും സംഘവും  വാഹന പരിശോധയും പട്രോളിംഗും  നടത്തിവരുന്നതിനിടയിൽ ഇന്ന് ഗോളിനടുക്ക എന്ന സ്ഥലത്ത് കാണപ്പെട്ട കാർ  സംശയം തോന്നി തടഞ്ഞു നിർത്തി  പരിശോധിച്ചതിൽ മാരകായുധങ്ങളുമായി കാണപ്പെട്ട ദക്ഷിണ കർണാടക സ്വദേശി  അഡ്‍ലി ജോകിം കാസ്റ്റലിനോ (23) യെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു . 

കുമ്പള എസ് ഐ ശ്രീജേഷ് ,SCPO ബാബു ,CPO നിധിൻ , ഡ്രൈവർ CPO കൃഷണപ്രസാദ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .

No comments