തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് താഴെ വീണു പരപ്പ സ്വദേശിക്ക് പരിക്ക്
പരപ്പ : തേങ്ങ പറിക്കുന്നതിനിടയിൽ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് തെങ്ങിൽ നിന്നും താഴെ വീണ് ഗുരുതരപരിക്ക്. പരപ്പ തോടൻചാലിലെ രവിക്കാണ് (46) ഇന്ന് രാവിലെ തോടൻ ചാലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ ഇലക്ട്രിക് കമ്പിയിൽ നിന്നും ഷോക്കേറ്റത്. ഉടനെ പരപ്പയിലെ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
No comments