ശ്രേയസ് തിരുമേനി യൂണിറ്റ് ഏർപ്പെടുത്തിയ മതമൈത്രി പുരസ്‌കാരത്തിന് ഫോട്ടാഗ്രാഫറും മാധ്യമപ്രവർത്തകനുമായ സണ്ണി പതിയിൽ തെരഞ്ഞെടുക്കപ്പെട്ടു
ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസ് തിരുമേനി യൂണിറ്റ് ഏര്‍പ്പെടുത്തിയ മതമൈത്രി പുരസ്‌കാരത്തിന് ഫോട്ടാഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ സണ്ണി പതിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ശ്രേയസ് തിരുമേനി യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനും ജാതി മതഭേദമന്യേ എല്ലാ മതവിഭാഗങ്ങളുടെയും ഉന്നമനത്തിനായി ഫോട്ടോഗ്രാഫി എന്ന തന്റെ തൊഴില്‍ മേഖലയെ പ്രയോജനപ്പെടുത്തുകയും ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സണ്ണി പതിയിലിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര നിര്‍ണയസമിതി അംഗങ്ങളായ േ്രശയസ് മേഖല ഡയരക്ടര്‍ ഫാ. ഡോ. സാമുവല്‍ പുതുപ്പാടി, മേഖല കോഡിനേറ്റര്‍ വി.വി. നളിനാക്ഷന്‍, തിരുമേനി യൂനിറ്റ് പ്രസിഡന്റ് സജി തോട്ടത്തില്‍, സി.ഡി.ഒ മജ്ഞു ജെയ്‌സന്‍ എന്നിവര്‍ അറിയിച്ചു.
No comments