Breaking News

ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബളാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി

വെള്ളരിക്കുണ്ട് : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്ന ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബളാൽകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽവെള്ളരിക്കുണ്ട് ടൗണിൽസർവ്വകക്ഷി അനുശോചന യോഗം നടത്തി പത്തുവർഷത്തെ ഡോ: മൻമോഹൻ സിംഗിന്റെ ഭരണം കൊണ്ട്  ലോകരാജ്യങ്ങൾ സാമ്പത്തികമായി തകർച്ചയിൽപ്പെട്ട് ഉഴലുമ്പോൾ സാമ്പത്തിക ഉദാരവൽക്കരണ നയം കൊണ്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉലയാതെ പിടിച്ചുനിർത്തുകയും പല ജനകീയ പദ്ധതികൾ ആവിഷ്‌ക്കരിച്ചുകൊണ്ട് രാജ്യത്തിൻറെ വികസനത്തിന് കുതിപ്പേകുകയും ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ താഴെത്തട്ടിലുള്ള പാവപ്പെട്ട ജനങ്ങളെ പട്ടിണിയിൽ നിന്ന് കരകയറ്റുകയും അവരുടെ  സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും, വിവരാവകാശ നിയമം നടപ്പിലാക്കുകയും ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരികയും ചന്ദ്രയാൻ, മംഗൾയാൻ പോലുള്ള ദൗത്യങ്ങൾ നടപ്പിലാക്കി കാസർകോട് ജില്ലയിൽ കേന്ദ്രസർവകലാശാല.ഉൾപ്പെടെയുള്ളവ കൊണ്ടുവരാൻ അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തിൽ സാധിച്ചു എന്നു പ്രമുഖർ അനുസ്മരിച്ചു

ബളാൽഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.കെ സി ജെയിംസ് (സിപിഎം)ചന്ദ്രൻ വിളയിൽ (സിപിഐ) വി കുഞ്ഞിക്കണ്ണൻ (ബിജെപി ) എസി ലത്തിഫ് (മുസ്ലിം ലീഗ്) പ്രിൻസ് ജോസഫ് (കേരള കോൺഗ്രസ് ജോസഫ്) ബിജു തുളിശേരി (കേരള കോൺഗ്രസ് മാണി) ടിഗംഗാധരൻ (സി എം പി) കെ സാലു (ആർ എസ് പി ) ടി പിനന്ദകുമാർ (കേരള കോൺഗ്രസ് ബി ) കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ.ഡിസിസി ജന സെക്രട്ടറി ഹരീഷ് പി നായർ.

ബാബു കോഹിനൂർ

എം രാധമണി . ടി അബ്ദുൽ ഖാദർ . ബിൻസി ജെയിൻ . പി സി രഘുനാഥ് . വി മാധവൻ നായർ. സിവി ശ്രീധരൻ സിബിച്ചൻ പുളിങ്കാല.വി എം ബഷീർ കെടി ദേവസ്വ.തുടർന്ന് അനുസ്മരണ പ്രഭാഷണംനടത്തി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം പി ജോസഫ് സ്വാഗതം പറഞ്ഞു

No comments