Breaking News

ഈസ്റ്റ്‌ എളേരി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസനവിരുദ്ധ നയത്തിനും എതിരെ സിപിഐ എം ഈസ്റ്റ്‌ എളേരി പഞ്ചായത്ത് കമ്മിറ്റിയടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി


ചിറ്റാരിക്കാൽ : ഈസ്റ്റ്‌ എളേരി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസനവിരുദ്ധ നയത്തിനും എതിരെ സിപിഐ എം ഈസ്റ്റ്‌ എളേരി പഞ്ചായത്ത് കമ്മിറ്റിയടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഭരണം നടത്തുന്ന കോൺഗ്രസ് അംഗങ്ങൾ ഇരുഭാഗങ്ങളായ് തിരിഞ്ഞ് തമ്മിലടിക്കുകയാണ്. അധികാരം മാത്രം ലക്ഷ്യമിട്ട് ഇക്കൂട്ടർ പോരടിക്കുമ്പോൾ ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ നഷ്ടമാകുന്നു. ജലനിധി, ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 

 പഞ്ചായത്തിലെ മുഴുവൻ കുടുംബംങ്ങൾക്കും കുടിവെള്ളം നൽകേണ്ട കോടികൾ ചെലവഴിച്ച പദ്ധതി ഇന്നും പാതിവഴിയിൽ നിൽക്കുന്നു. ജലനിധിയ്ക്ക് 10കോടിയും, ജലജീവന് 35കോടിയുമാണ് നൽകിയത്. ഗ്രാമീണ റോഡുകളുടെ പ്രവർത്തികൾ ടെൻഡർ നടത്തിയിട്ട് പോലും തുടർ നടപടിയില്ലാതെ ഫണ്ട് ലാപ്സായി. കഴിഞ്ഞ സാമ്പത്തിക വർഷം 3.80 കോടി രൂപയാണ് നഷ്ടമാക്കിയത്. ഭവനപുനരുദ്ധാരണ പദ്ധതിയ്ക്ക് ഒരു രൂപ പോലും നീക്കി വെക്കാൻ തയ്യാറായില്ല. ലൈഫ് ഭവന പദ്ധതിയുടെ കാര്യത്തിലും മെല്ലെപോക്കാണ്. പഞ്ചായത്ത് ഓഫീസിൽ ഉള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഒത്താശയോടെ കളവ് പോകുന്നു. തികച്ചും കെടുകാര്യസ്ഥത നടക്കുന്ന സാഹചര്യത്തിലാണ് സിപിഐ എം മാർച്ച്‌  സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ ലോക്കൽ സെക്രട്ടറി എൻ വി ശിവദാസൻ അധ്യക്ഷനായി.ഏരിയാ സെക്രട്ടറി എ അപ്പുക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗം ടി കെ ചന്ദ്രമ്മ, പാലാവയൽ ലോക്കൽ സെക്രട്ടറി എം എൻ പ്രസാദ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം പി കെ മോഹനൻ സ്വാഗതം പറഞ്ഞു.

No comments