യുവതിയെയും മൂന്ന് വയസുള്ള മകളെയും കാൺമാനില്ല
കാസർകോട്: ഭർത്താവിനൊപ്പം താമസിക്കുന്നതിനിടെ സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും മൂന്ന് വയസുള്ള മകളെയും പത്ത് ദിവസമായി കാൺമാനില്ല.
ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കള സിറ്റി സൺ നഗറിൽ താമ സിക്കുന്ന സഫാന (31), മകൾ അഫീസയെയുമാണ് കാണാതായത്. കഴിഞ്ഞ 5 മുതലാണ് കാണാതായത്. ബദിയഡുക്ക യിലെ സ്വന്തം വീട്ടിലേക്ക് പോയതാണെന്നാണ് ഭർത്താവ് ക രുതിയിരുന്നത്. കാൺമാനില്ലെന്ന് കാണിച്ച് ഇന്നലെയാണ് ഭർത്താവ് ഹബീബുള്ള ഖാൻ വിദ്യാനഗർ പോലീസിൽ പ രാതി നൽകിയത്. അന്വേഷണം നടക്കുകയാണെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യു.പി. വിപിൻ പറഞ്ഞു.
No comments