ഈസ്റ്റ് എളേരി പഞ്ചായത്തിൽ എബിസിഡി പ്രഖ്യാപനം നടത്തി
ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും അടിസ്ഥാന രേഖകളായി. എം.രാജഗോപാലന്‍ എംഎല്‍എ എ.ബി.സി.ഡി പ്രഖ്യാപനം നടത്തി. ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ജനന സര്‍ട്ടിഫിക്കേറ്റ്, ഇലക്ഷന്‍ ഐഡി തുടങ്ങിയ അടിസ്ഥാന രേഖകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ പ്രതീക് ജെയിന്‍ മുഖ്യപ്രഭാഷണം നടത്തി.
No comments