വിപുലമായ സൗകര്യങ്ങളോട് കൂടി വെള്ളരിക്കുണ്ട് പരപ്പ ബ്ലോക്ക് കുടുംബരോഗ്യകേന്ദ്രത്തിലെ പുതിയ ഒ പി ബ്ലോക്ക് ജനങ്ങൾക്കായി തുറന്ന് കൊടുത്തു
വെള്ളരിക്കുണ്ട് : ആരോഗ്യവകുപ്പിന്റെ 2018-19 സാമ്പത്തിക വർഷത്തിൽ ട്രൈബൽ /കോസ്റ്റൽ റിമോട്ട് ഏരിയയിൽ ഉള്ള സ്ഥാപനങ്ങളുടെ വേണ്ടി നീക്കി വെച്ച തുകയിൽ ഉൾപ്പെടുത്തി നിർമ്മിച്ച
വെള്ളരിക്കുണ്ടിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്കിന്റെ കെട്ടിടോൽഘാടനം ഇന്ന് രാവിലെ 10 മണിക്ക്
മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു ഒബ്സെർവഷൻ റൂം ഉത്ഘാടനം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു . പുതിയ ലാബ് ഉദ്ഘാടനം കാഞ്ഞങ്ങാട് എ എൽ എ ഇ ചന്ദ്രശേഖരൻ നിർവഹിച്ചു . ഫാർമസി ഉത്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ നിർവഹിച്ചു . പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി സ്വാഗതം പറഞ ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷനായി.
ചടങ്ങിന് ആശംസകളുമായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ, ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമോൻ ജോസ്, ഷിനോജ് ചാക്കോ, സി ജെ സജിത്ത് പരപ്പ ബ്ലോക്ക് ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി എം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷോബി ജോസഫ്, രേഖ സി, അസി. ഡി എം ഒ ആരോഗ്യം കാസർഗോഡ് ഡോ ഷാന്റി പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഹാസ് സി എം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ അപ്പുകുട്ടൻ, എം വി ജോസഫ്, എൻ പുഷ്പരാജ്, നന്ദകുമാർ പി ടി, പ്രിൻസ് ജോസഫ്, ലത്തീഫ് എ സി, ബിജു തുളുശെരി എന്നിവർ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയ ഒ പി ബ്ലോക്കിലേക്കായി വാങ്ങിയ വാട്ടർ ഹീറ്റർ തോമസ് ചെറിയാൻ, ഷാജി പി വി എന്നിവർ ചേർന്ന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഏറ്റുവാങ്ങി. ചടങ്ങിന് മെഡിക്കൽ ഓഫീസർ ഡോ ഷിനിൽ വി നന്ദി പറഞ്ഞു.
No comments