പരപ്പ തോടംചാലിൽ മരണപ്പെട്ട സി രവിയുടെ ഭവനത്തിൽ കോൺഗ്രസ് നേതാവ് എം. ലിജു സന്ദർശനം നടത്തി
പരപ്പ : തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റു വീണു മരണപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാരാട്ട് വാർഡ് പ്രസിഡണ്ട് രവിയുടെ ഭവനത്തിൽ കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു സന്ദർശനം നടത്തി, മാതാവിനെയും സഹോദരനെയും ആശ്വസിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് പി. കെ.ഫൈസൽ, ഡിസിസി സെക്രട്ടറി പി.വി. സുരേഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം, കെ. പി.ബാലകൃഷ്ണൻ,സിജോ പി. ജോസഫ്, കുഞ്ഞികൃഷ്ണൻ കക്കാണത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
No comments