കള്ളാർ മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം ഡിസംബർ 14, 15, 16 തീയതികളിൽ
രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം സമ്മേളനം ഡിസംബർ 14, 15, 16 തീയതികളിൽ നടത്തും. 14ന് വൈകുന്നേരം 3.30ന് കുടുംബൂരിൽ നിന്നും കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായർ കൊടിമര പ്രചാരണജാഥ ഉദ്ഘാടനം ചെയ്യുന്നതോടുകൂടി മണ്ഡലം സമ്മേളനത്തിന് തുടക്കം കുറിക്കും. 15ന് രാവിലെ 9:30ന് രാജപുരം ടൗണിൽ പതാക ഉയർത്തുകയും തുടർന്ന് പ്രതിനിധികൾ പ്രകടനമായി പൈനിക്കര ഉമ്മൻചാണ്ടി നഗറിലേക്ക് എത്തിച്ചേരുകയും ചെയ്യും.തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് ടി കെ ഫൈസൽ ഉദ്ഘാടനം ചെയ്യും. 16ന് ഉച്ചകഴിഞ്ഞ് 2:30ന് മാലക്കല്ലിൽ നിന്നും കള്ളാറിലേക്ക് പ്രകടനം നടത്തും. ലീഡർ കെ കരുണാകരൻ നഗറിൽ മണ്ഡലം പ്രസിഡന്റ് എം.എം.സൈമൺ ‘ അധ്യക്ഷത വന് ചേരുന്ന പൊതുയോഗം കെപിസിസി സെക്രട്ടറി അഡ്വ. ബി.ആർ എം .ഷെഫീർ ഉദ്ഘാടനം ചെയ്യും. കെപിസിസി ഡിസിസി നേതാക്കൾ ‘ സമ്മേളന പരിപാടിയിൽ ‘ സംബന്ധിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ടി.കെ.നാരായണൻ,മണ്ഡലം പ്രസിഡന്റ് എം.എം.സൈമൺ, മണ്ഡലം വൈസ് പ്രസിഡന്റ് ബി.അബ്ദുള്ള എന്നിവർ അറിയിച്ചു.
No comments