സ്വകാര്യ ബസിടിച്ചു പരിക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു
ചെറുവത്തൂർ : സ്വകാര്യ ബസിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു. കൈതക്കാട് മൂലയിൽ താമസിക്കുന്ന പരേതനായ പി കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകൻ രമേശൻ കെ (48) ആണ് മരിച്ചത്. പ്രഭാതനടത്തത്തിനിടെ ഡിസംബർ 9 ചെറുവത്തൂർ മേൽപാലത്തിന് മുകളിൽ വെച്ചാണ് അപകടം.
പടന്നയിൽ നിന്ന് ചെറുവത്തൂരിലേക്ക് പോവുകാകയായിരുന്ന സ്വകാര്യ ബസ് രമേശനെ ഇടിച്ച ശേഷം മേൽപാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നു. രമേശനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചു. ശാസ്ത്രക്രിയക്കു ശേഷം ഗുരുതര അവസ്ഥയിലായിരുന്നു. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയാണ് മരണം.
ഭാര്യ: സുനിത (പടന്ന കന്തിലോട്ട് ), മക്കൾ: അമൃത, അനഘ (വിദ്യാർത്ഥികൾ ). സഹോദരങ്ങൾ: രവീന്ദ്രൻ, ഉമേഷ് (ചെന്നൈ) സതിമധു,സതീഷ്,രതീഷ്.
No comments