കാസർഗോഡ് ജില്ല ക്ഷീര കർഷക സംഗമം കാലിച്ചാമരത്ത് സമാപിച്ചു
കരിന്തളം:രണ്ടു ദിവസങ്ങളിലായി കാലിച്ചാമരത്ത് വച്ച് നടന്ന കാസർഗോഡ് ജില്ല ക്ഷീര വികസനവകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കാലിച്ചാമരം ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ മിൽമ ,മൃഗസംരക്ഷണ വകുപ്പ് ,കേരള ഫീഡ്സ് എന്നിവരുടെ സഹകരണത്തോടെ കാസർഗോഡ് ജില്ല ക്ഷീര കർഷക സംഗമം സമാപിച്ചു . ജില്ലാ ക്ഷീര സംഗമം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തലത്തിൽ നടപ്പിലാക്കിവരുന്ന വെറ്റിനറി ആംബുലൻസ് പദ്ധതി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഉടൻതന്നെ നടപ്പിലാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.ഇതിനായി പതിനാലര കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഡോക്ടർമാർ ഉൾപ്പെടെ എല്ലാവിധ ആധുനിക സംവിധാനങ്ങളാണ് ആംബുലൻസിൽഒരുക്കിയിട്ടുള്ളത്.ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ആംബുലൻസ് സേവനം വീട്ടുപടിക്കലിലെത്തും .പാൽ വില്പനത്തിൽ നമ്മൾ സ്വയം പര്യാപ്തതയിൽ എത്തെണ്ടതുണ്ട് ആഭ്യന്തര ഉൽപാദനത്തിൽ വലിയ വർദ്ധനവ് ഉണ്ടെങ്കിലും അത് പൂർണമായും മിൽമയിലേക്ക് എത്തുന്നില്ല. പശുക്കൾക്ക് ചർമ്മമുഴ ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാവുകയാണ് ഇതുമൂലം 700 ഓളം പശുക്കളാണ് ചത്തത്.പശു മരണപ്പെട്ട കർഷകർക്ക് 37000 രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്.അന്യസംസ്ഥാനത്ത് നിന്നുംവരുന്ന പശുക്കളിൽ നിന്നാണ് രോഗം ഇവിടെ വ്യാപകമാകുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് വിളംബരജാഥ, ഡയറി എക്സിബിഷൻ, ക്ഷീരോൽപ്പന്ന നിർമ്മാണ പ്രദർശനം, ക്ഷീര കർഷകരെ ആദരിക്കൽ എന്നിവ നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ക്ഷീര കർഷകർ സംഗമത്തിൽ പങ്കെടുത്തു.ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്തിനെയും കൂടുതൽ പാലളന്ന ക്ഷീര കർഷകനെയും കർഷകയെയും,കൂടുതൽ പാലളന്ന എസ് സി എസ് ടി കർഷകനെയും 2023 24 സാമ്പത്തിക വർഷം കൂടുതൽ പാൽ അളന്ന് ക്ഷേമനിധി കർഷകനെയും മന്ത്രി ആദരിച്ചു.ഏറ്റവും കൂടുതൽ പാൽ അളന്ന ഗ്രാമപഞ്ചായത്തിനെ എം രാജകുമാരൻ എംഎൽഎ ആദരിച്ചു.കൂടുതൽ പാൽ സംഭരിച്ച ആപ്കോസ് ക്ഷീര സഹകരണ സംഘത്തിനുള്ള അവാർഡ് മിൽമ ചെയർമാൻ കെ എസ് മണി വിതരണം ചെയ്തു .കൂടുതൽ പാൽ അളന്ന പരമ്പരാഗത ക്ഷീര സഹകരണ സംഘത്തിനുള്ള അവാർഡ് കെ സി എം എം എഫ് ഡയറക്ടർ പി പി നാരായണൻ വിതരണം ചെയ്തു.കൂടുതൽ ഗുണമേന്മയുള്ള പാൽ സംഭരിച്ച സംഘത്തിനുള്ള അവാർഡ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി വിതരണം ചെയ്തു.കൂടുതൽ പാല ഇന്ന യുവ കർഷകനെ എം ആർ സി എം പി യു ഡയറക്ടർ കെ സുധാകരൻ ആദരിച്ചു.പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് ജോസഫ് മുത്തോലി,പ്രസന്ന പ്രസാദ്,ഗിരിജ മോഹനൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭുപേഷ്എന്നിവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു.കാലിച്ചാമരം സംഘത്തിൽ കൂടുതൽ പാലളന്ന കർഷകനെ കേരള ഫീഡ്സ് മാർക്കറ്റിംഗ് ഓഫീസർ നിഥുൻആദരിച്ചു.ക്ഷീര സംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറിൽ ഖാദി ബോർഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ സുഭാഷ് പി ,കേരള ബാങ്ക് സീനിയർ മാനേജർ പ്രവീൺകുമാർ എം എന്നിവർ പദ്ധതികൾ വിശദീകരിച്ചു. റീജിയണൽ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ മോഡറേറ്റർ ആയിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത,മറ്റ് ജനപ്രതിനിധികൾ, ക്ഷീര സംഘങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാർ ഉൾപ്പെടെ നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ ടിവി അശോകൻ സ്വാഗതവും ജനറൽ കൺവീനർ കെ ഉഷാദേവി നന്ദിയും പറഞ്ഞു
No comments