Breaking News

ജൻ ജാതീയ ഗൗരവ് : എണ്ണപ്പാറ ഊരിൽ സമഗ്ര വികസന യോഗം ചേർന്നു


തായന്നൂർ: ഗോത്രവർഗ്ഗ പോരാളിയും, സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസാ മുണ്ടയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഊരു വികസന പദ്ധതികൾ നടപ്പാകുന്നതിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഊരുകളിൽ വികസനമെത്തിക്കുന്നതിനായി ഊരു തല യോഗങ്ങൾക്ക് തുടക്കമായി.

 ജൻ ജാതീയ ഗൗരവ് എന്ന പേരിൽ 2024 നവംബർ 15 മുതൽ 2025 നവംബർ 15 വരെ നീണ്ടു നിൽക്കുന്നതാണ് പദ്ധതി. എണ്ണപ്പാറ ഊരിൽ നടന്ന യോഗം പഞ്ചായത്ത് മെമ്പർ എം. അനിൽകുമാർ ഉത്ഘാടനം ചെയ്തു. ഊരുമൂപ്പൻ രമേശൻ മലയാറ്റുകര അദ്ധ്യക്ഷത വഹിച്ചു. MGNREG കോടോം-ബേളൂർ അക്രഡിറ്റഡ് എൻജിനിയർ കെ.ബിജു പദ്ധതി വിശദീകരണം നടത്തി. സി.എ. കുഞ്ഞികണ്ണൻ, മനീഷ സതീശൻ ,രഞ്ജിനി ജയൻ , സുമ രാജൻ, ശ്രീജിനി രാജേഷ്., ശാന്ത എ.കെ തുടങ്ങിയവർ സംസാരിച്ചു.

   എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറി ബിന്ദു ബാബു സ്വാഗതവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബി എഫ് ടി  കെ .ശ്രീന നന്ദിയും പറഞ്ഞു. മുഴുവൻ കുടുംബങ്ങളുടെയും സ്ഥലത്ത് നടപ്പാക്കേണ്ട പ്രവർത്തികളുടെ ലിസ്റ്റ് എടുത്ത് പ്രത്യേക എസ്റ്റിമേറ്റ് തയ്യാറായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുവാനാണ് യോഗ തീരുമാനം.

No comments