കരിവെള്ളൂർ രാജന്റെ വീട്ടുമുറ്റത്ത് രക്തസാക്ഷി അനുസ്മരണ സദസ്സ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
കരിവെള്ളൂർ : സംസ്ഥാന സർക്കാർ അടിസ്ഥാന - ക്ഷേമ മേഖലയിൽ കൂടുതൽ വികസ ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അതിന് സാമ്പത്തിക പ്രതിസന്ധി ഒരു തടസ്സമാകില്ലെന്നും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കരിവെള്ളൂർ രക്തസാക്ഷി ദിനാചരണത്തിന്റെ അനുബന്ധ പരിപാടിയായി സി പി ഐ കരിവെളളൂരിൽ സംഘടിപ്പിച്ച ഗൃഹാങ്കണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .സിപി ഐ മണ്ഡലം കമ്മിറ്റി അംഗം കെ. അസീസ് അദ്ധ്യക്ഷനായി . പരിപാടിയിൽ വെച്ച് രക്ത സാക്ഷി ദിനാചരണ കമ്മിറ്റി ചെയർമാൻ കെ. നാരായണന് മന്ത്രി ഓർമ മരം നൽകി സി പി ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി സി പി ബാബു , സി പി ഐ ബ്രാഞ്ച് സെക്രട്ടറി കെ വിനോദ് കുമാർ , കെ. നാരായണൻ , കെ.വി ബാബു , രക്തസാക്ഷി ദിനാചരണ കമ്മിറ്റി
ജനറൽ കൺവീനർ പി രമേശൻ , എം രാമകൃഷ്ണൻ കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എവി ലേജു, എം സതീശൻ , പി ഭാർഗ്ഗവി , .പി ആർ പൊന്നമ , സി പ്രിയ , കരിവെള്ളൂർ രാജൻ എം.വി രാഘവൻ , അജയകുമാർ കരിവെള്ളൂർ, എവി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് മികച്ച ക്ഷീര കർക്ഷകരായ എ. നാരായണൻ , എവി പ്രകാശൻ , ജുബൈരിയ പി പി എന്നിവർക്ക് സമാനിച്ചു.
No comments