ഗതാഗത സ്തംഭനമുണ്ടാക്കി നടുറോഡിൽ നിർത്തി യാത്രക്കാരെയെടുത്ത് ബസുകൾ... ഇത് വെള്ളരിക്കുണ്ട് ടൗണിലെ സ്ഥിര കാഴ്ച...
വെള്ളരിക്കുണ്ട് : തിരക്കേറിയ വെള്ളരിക്കുണ്ട് മരചുവട് ജംഗ്ഷനിൽ നടുറോഡിൽ ബസുകൾ നിർത്തി യാത്രക്കാരെയെടുക്കുന്നതു മൂലം ഗതാഗതകുരുക്ക് സ്ഥിര കാഴ്ച. നിരവധി തവണ അധികൃതർ മുന്നറിയിപ്പ് കൊടുത്തിട്ടും വേണ്ട രീതിയിൽ അത് പാലിക്കാൻ ശ്രമിക്കാതെ ബസ് ജീവനക്കാരും. ഒരു ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്തു ആളെ എടുക്കുമ്പോൾ വലിയ കുഴപ്പം ഇല്ലെങ്കിലും എതിർ ദിശയിൽ മറ്റൊരു ബസ് കൂടി വന്ന് റോഡിന് അപ്പുറം വശം നിർത്തി ആളെ എടുക്കുമ്പോഴാണ് മറ്റു വാഹനങ്ങൾക്ക് പോകുവാൻ കഴിയാതെ ജംഗ്ഷനിൽ ഗതാഗത കുരുക്ക് ഉണ്ടാവുന്നത്.
റോഡ് വളവ് കൂടിയായതിനാൽ അപകടസാധ്യത വർധിപ്പിക്കുന്നു.മുൻ കാഴ്ച ലഭ്യമല്ലാതെ തിരക്കിൽ ബസുകൾക്കിടയിയിൽ കൂടി ചിലർ വാഹനമെടുത്ത് മുന്നോട്ട് വരുന്നതുമൂലം അപകടമുണ്ടാവുന്നത് പതിവാണ്. രണ്ട് ദിവസത്തെ താത്കാലിക നടപടികൾ അല്ലാതെ ശാശ്വതമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും ആവശ്യം.
ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്
No comments