Breaking News

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു


ലോക രാജ്യങ്ങൾക്ക് മുന്നിൽ തലയെടുപ്പുള്ള കൊമ്പനെ പോലെ ഇന്ത്യ മഹാരാജ്യത്തെ ഉന്നതിയിലെത്തിക്കുന്നതിന് ധനമന്ത്രാലയത്തെ ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്ത് ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആടിയുലയുമ്പോൾ ഒരു പോറലുമേൽക്കാതെ ഇന്ത്യയിലെ സാധാരണകാരൻ്റെ കണ്ണീരൊപ്പാൻ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ ധീരനായ പ്രധാനമന്ത്രിയായിരുന്നു ഡോ :മൻമോഹൻ സിംഗ്. അദ്ദേഹത്തിൻ്റെദ്ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും ഇന്ത്യ മഹാരാജ്യത്തെ സാധാരണ കാരനും തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചയ്യോംബസാറിൽ നിന്ന് ചോയ്യംകോടേക്ക് മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. UDF കാഞ്ഞങ്ങാട് നിയോജകമണ്ഡലം കൺവീനർ സി വിഭാവനൻ CPM ലോക്കൽ സെക്രട്ടറി കെ കുമാരൻ,BJP നേതാവ് എസ് കെ ചന്ദ്രൻ, കോൺഗ്രസ് എസ് നേതാവ് രാഘവൻ കുലേരി , ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , മുൻ മണ്ഡലം പ്രസിഡൻ്റ് ഇ തമ്പാൻ നായർ, സി വി ഗോപകുമാർ, നേതാക്കളായ കെ കുഞ്ഞിരാമൻ മാസ്റ്റർ, ദിനേശൻ പെരിയങ്ങാനം, സിജോ പി ജോസഫ്,സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , ജയകുമാർ ചാമക്കുഴി,ലിസ്സി വർക്കി, ശശി ചാങ്ങാട് , ലക്ഷ്മി ടീച്ചർ വിഷ്ണു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ബാലഗോപാലൻ പി കാളിയാനം സ്വാഗതം പറഞ്ഞു.

No comments