തീവണ്ടി തട്ടി കൊവ്വൽപള്ളി സ്വദേശിയായ പ്രവാസി മരണപ്പെട്ടു ; മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നത് തടഞ്ഞ രണ്ടുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: തീവണ്ടി തട്ടി മരിച്ച പ്രവാസിയുടെ മൃതദേഹം ട്രാക്കിൽ നിന്നും മാറ്റുന്നത് തടസം പിടിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കൊവ്വൽപള്ളി പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന സുനിൽ കുമാറി (50) നെ ബുധനാഴ്ച വൈകിട്ട് കുശാൽനഗർ കല്ലംചിറക്ക് സമീപത്തെ റെയിൽ പാളത്തിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഹോസ്ദുർഗ് എസ്.ഐ സി. വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനിടയിൽ സ്ഥലത്ത് എത്തിയ കൊവ്വൽ സ്വദേശികളായ ദീപക്, സജിത്ത് എന്നിവർ ഞങ്ങൾ അറിയാതെ മൃതദേഹം മാറ്റാൻ പറ്റില്ലെന്നും പറഞ്ഞ് ട്രാക്കിൽ കയറി പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി അസഭ്യം പറഞ്ഞെന്നുമാണ് കേസ്. അടുത്തിടെയാണ് സുനിൽ കുമാർ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് . അപ്പൂഞ്ഞി തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ : രജനി. മക്കൾ: മക്കൾ : കെ വി പൂജ, കെ വി .ദേവിക. സഹോദരങ്ങൾ : ബിജു,അജയൻ,സുജാത.
No comments