നഴ്‌സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യശ്രമം; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ ശ്രമത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. സ്റ്റേഷനകത്ത് കടക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർകോട് അഡിഷണൽ എസ്‌പി ബാലകൃഷ്ണൻ നായർ,കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്ത്,ബേക്കൽ ഡിവൈഎസ്‌പി പി പി മനോജ് കുമാർ, കാസർകോട് ക്രൈം ബ്രാഞ്ച്ഡിവൈഎസ്‌പി ഉത്തംദാസ്, സർക്കിൾ ഇൻസ്പെക്ടർമാരായ പി അജിത് കുമാർ (ഹോസ്‌ദുർഗ്), കെ പി ഷൈൻ (ബേക്കൽ ), നിബിൻ ജോയ്‌സ് (നീലേശ്വരം ), പ്രശാന്ത് (ചന്തേര),ദാമോധരൻ (അമ്പലത്തറ) തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം പോലീസുകാർ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി വിപിൻ ബല്ലത്ത് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഗിനിഷ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുലധികം പ്രവർത്തകർ പങ്കെടുത്തു.
No comments