എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് കാലിച്ചാനടുക്കം എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം നടന്നു
കുന്നുംകൈ : ഡിസംബർ ഇരുപതാം തീയതി ആരംഭിക്കുന്ന എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് കാലിച്ചാനടുക്കം എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കുന്നുംകൈ എൽകെ അസിനാർ മെമ്മോറിയൽ എ യു പി സ്കൂളിൽ ഡിസംബർ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക് നടന്നു.യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ശ്രീമതി ശ്രീജ സുകുമാരൻ സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി എം വർഗീസ് അധ്യക്ഷൻ ആയിരുന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് എ വി യോഗം ഉദ്ഘാടനം ചെയ്തു.ശ്രീമതി ശ്രീജ സുകുമാരൻ ക്യാമ്പ് വിശദീകരിച്ചു.സ്കൂൾ മദർ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമതി നീതു ,കുന്നുംകൈ അൽഹിദയ ചാരിറ്റബിൾ ട്രസ്റ്റ് സാരഥി ശ്രീ ബഷീർ ആറിലകണ്ടം ,സിപിഐ (എം) കമ്മിറ്റി അംഗം ശ്രീ യദു ബാലൻ ,സ്കൂൾ സ്റ്റാഫ് പ്രതിനിധി ജിൻസി ടീച്ചർ,എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ രഘുനാഥ് ,കോളേജ് യൂണിയൻ ചെയർമാൻ ശ്രീ പ്രപഞ്ച് സി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കുമാരി അഞ്ജലി എം എസ് യോഗത്തിന് നന്ദി പറഞ്ഞു.
No comments