നീലേശ്വരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
നീലേശ്വരം : ദേശീയ പാതയിൽ കാര്യങ്കോട് പാലത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേ യുവാവ് മരിച്ചു. കണ്ണൂർ ഇരിക്കൂർ ചോടിക്കുന്ന് പുതിയ പുറകുന്നുംപുറത്തെ എം.മുഹമ്മദിൻറെ മകൻ കെ.പി. നവാസ് 40 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അപകടം. ഒരു മാസം മുൻപ് ആയിരുന്നു അപകടം. നേരത്തെ ഗൾഫിലായിരുന്നു നവാസ്. ഗൾഫിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയായ നീലേശ്വരം സ്വദേശിയെ കാണാൻ വരുന്നതിനിടെയാണ് അപകടം. മറിഞ്ഞ സ്കൂട്ടറിൽ നിന്നും തലയിടിച്ച് റോഡിൽ വീണാണ് പരിക്കേറ്റത്.
No comments