Breaking News

അനധികൃത സ്വത്ത് സമ്പാദന കേസ് ; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും നടനുമായ ചെറുവത്തൂർ കൊവ്വലിലെ കെ.മണികണ്ഠന് സസ്പെൻഷൻ


ചെറുവത്തൂർ : ഒറ്റപ്പാലം ജോയിന്റ് ആർടിഒ ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും നടനുമായ ചെറുവത്തൂർ കൊവ്വലിലെ കെ.മണികണ്ഠന് സസ്പെൻഷൻ. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 29ന് ഒറ്റപ്പാലത്തെ വാടകവീട്ടിൽ
വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 1,90,000 രൂപ പിടിച്ചെടുത്തിരുന്നു.സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലും ചെറുവത്തൂരിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ അനേകം രേഖകളും തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു പരിശോധന ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വിജിലൻസ് റിപ്പോർട്ട് പരിഗണിച്ച് മോട്ടർ വാഹന വകുപ്പിന്റെ നടപടി.അതേസമയം, വീടുപണിക്കായി വായ്പയെടുത്ത പണമാണു വാടകവീട്ടിൽ നിന്നു പിടിച്ചെടുത്തതെന്നും ഇതിനു രേഖയുണ്ടെന്നുമായിരുന്നു മണികണ്ഠന്റെ വാദം. ആട് 2, ജാനകീജാനേ, അഞ്ചാം പാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തയാളാണു മണികണ്ഠൻ.

No comments