Breaking News

കോൺഗ്രസ് നേതാവ് എസ് കെ രാമൻ്റെ 12-ാം ചരമദിനം ; കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി


വെള്ളരിക്കുണ്ട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മുൻ മണ്ഡലം പ്രസിഡൻ്റ് എസ് കെ രാമൻ്റെ 12-ാം ചരമദിനം കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ചോയ്യംകോട് രാജീവ്ഭവനിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് നേതൃത്വം നല്കി. നേതാക്കളായ ശ്രീജിത്ത്  ചോയ്യംകോട്, അജയൻ വേളൂർ , ജനാർദ്ദനൻ കക്കോൾ, മഹേന്ദ്രൻ കുവാറ്റി, അമ്പാടി കക്കോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു പ്രകാശ്, ജിതിൻ ചോയ്യംകോട് എന്നിവർ പങ്കെടുത്തു.

No comments