Breaking News

ഗൃഹനാഥൻ റോഡരികിൽ കുഴഞ്ഞുവീണു മരിച്ചു;  പറക്കളായി കാലിക്കടവിലെ കെ. ബാലൻ ആണ് മരിച്ചത്


അമ്പലത്തറ : ഗൃഹനാഥൻ റോഡരികിൽ കുഴഞ്ഞുവീണു മരിച്ചു. പറക്കളായി കാലിക്കടവിലെ കെ. ബാലൻ (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ വീടിന് സമീപത്തെ വഴിയരികിൽ വീണ നിലയിൽ കാണപ്പെട്ട ബാലനെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ ഏരായ് ചന്ദ്ര-ദമ്പതികളുടെ മകനാണ്. ഭാര്യ: കല്യാണി. മക്കൾ: ഭവ്യശ്രീ, കാവ്യശ്രീ . സഹോദരങ്ങൾ: നാണു, നാരായണി, പരേതരായ സുരേന്ദ്രൻ, കല്യാണി.

No comments