ബളാൽ അരീക്കര ഭാഗത്ത് ദിവസങ്ങൾ പഴക്കമുള്ള നായയുടെ അസ്ഥികൂടം കണ്ടെത്തി ; പുലി ഭീതിയിൽ നാട്ടുകാർ... സ്ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ
ബളാൽ : ബളാൽ അരീക്കര ഭാഗത്ത് ദിവസങ്ങൾ പഴക്കമുള്ള നായയുടെ അസ്ഥികൂടം കണ്ടെത്തി.പുലി ഭീതിയിൽ കഴിയുകയാണ് ബളാൽ അരീക്കര പ്രദേശവാസികൾ. പ്രദേശത്ത് വേറെയും വളർത്തുപട്ടികൾ അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന്റെ അടുത്തുള്ള പ്രദേശമായ പരപ്പ വീട്ടിയോടി ഭാഗത്താണ് ആടിനെ അജ്ഞാതജീവി കടിച്ചു കൊന്നത്. ഇതോടെ രാവിലെ റബ്ബർ ടാപ്പിംഗ് തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ അടക്കം ഭീതിയോടെയാണ് പുലർച്ചെ തൊഴിലെടുക്കുന്നത്. ഫോറെസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപാടുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയിലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബളാൽ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. പരിശോധന നടത്തി വേണ്ട നടപടികൾ എടുത്തു ജനങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments