പാണത്തൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരം കെ.എം.സി ആശുപത്രിയിലേക്ക് മാറ്റി
രാജപുരം : കാഞ്ഞങ്ങാട്ടെ നഴ്സിംഗ് ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ മംഗലാപുരം ഇന്ത്യാനാ ആശുപത്രിയിൽ ചികിത്സയെ കഴിയുകയായിരുന്ന പാണത്തൂർ സ്വദേശി ചൈതന്യയെ വിദഗ്ധ ചികിത്സക്കായി മംഗലാപുരം ജ്യോതി കെ.എം.സി. യിലേക്ക് മാറ്റി. കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടുകൂടിയാണ് ചൈതന്യ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ചൈതന്യയെ വിദഗ്ധ ചികിത്സക്കായി മംഗലാപുരം പമ്പ് വെല്ലിലെ ഇന്ത്യാനാ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ നാളിതുവരെയായി ആരോഗ്യസ്ഥിതിയിൽ മാറ്റമൊന്നുമില്ലാത്തതിനാലാണ് കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇന്ന് ഉച്ചക്ക് 1.30 ന് മംഗലാപുരത്തെ തന്നെ ജ്യോതി കെ.എം.സി യിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസമായി ആശുപത്രിയിലുള്ള സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂർ കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിദഗ്ധ ഡോക്ടർമാരുമായും, കാഞ്ഞങ്ങാട്ടെ മൻസൂർ ഹോസ്പിറ്റൽ മാനേജ്മെന്റുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളുടെ സമ്മതത്തോടു കൂടി ആശുപത്രി മാറ്റാൻ തീരുമാനിച്ചത്. ചൈതന്യയുടെ ചികിത്സാ ചെലവുകൾ പൂർണമായും കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി മാനേജ്മെൻറ് ആണ് വഹിക്കുന്നത്. വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എന്ത് വിദഗ്ദ ചികിൽസ നൽകുവാനും തയ്യാറാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
No comments