പാണത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് കേരള അഗ്നി രക്ഷ സേനയുടെ കുറ്റിക്കോൽ ഫയർ സ്റ്റേഷൻ സംഘം പരിശീലനം നൽകി
പാണത്തൂർ: പാണത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ കേരള അഗ്നി രക്ഷ സേനയുടെ കുറ്റിക്കോൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം ജീവനക്കാർക്കായി പരിശീലനം നൽകുകയുണ്ടായി.
പരിശീലനത്തിൽ ആശുപത്രിയിലെ ഇൻഫെക്ഷൻ കണ്ട്രോൾ മെഡിക്കൽ ഓഫീസർ ഡോ. ശ്രവ്യ ടി കെ സ്വാഗതം ആശംസിച്ചു. സ്ഥാപന മേധാവി ഡോ. ഷബാന ബഷീർ നന്ദി അറിയിച്ചു. പരിശീലനത്തിൽ മുഴുവൻ ജീവനാക്കാരും പങ്കെടുക്കുകയുണ്ടായി. കുറ്റിക്കോൽ നിലയത്തിലെ ഫയർ ഓഫീസർ കൃഷണരാജ് സുരക്ഷാ ക്ലാസ്സ് നിയന്ത്രിച്ചു. കൂടെ സഹായികളായി ഫയർ ഡ്രൈവർ രാജൻ, സിവിൽ ഡിഫൻസ് ഡിവൈ പോസ്റ്റ് വാർഡൻ കൃഷ്ണകുമാർ എന്നിവരും ഉണ്ടായിരുന്നു.
No comments