കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ പാറപ്പള്ളിയിൽ ഓംനി വാൻ കടക്കുള്ളിലേക്ക് പാഞ്ഞ് കയറി
വെള്ളരിക്കുണ്ട് : പാറപ്പള്ളിയിൽ നിയന്ത്രണം വിട്ട ഓംനിവാൻ തട്ടുകടയിലേക്ക് പാഞ്ഞ് കയറി. ഒഴിവായത് വൻ അപകടമാണ്. കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ വേഗതയിൽ ഓടിച്ച് വന്ന ഓംനി വാൻ കടക്കുള്ളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കടയിലും പരിസരത്തും റോഡരികിലും ആളില്ലാത്തതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. അപകടം നടക്കുന്നതിൻ്റെ തൊട്ട് മുൻപ് ഇവിടെ ആളുകളുണ്ടായിരുന്നു.
No comments