Breaking News

കമ്മാടം- ബാനം റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഉൽഘാടനം ചെയ്തു


പരപ്പ : ഹൈമാസ് ലൈറ്റ് ഉൽഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എം എൽ എ യുടെ  ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കമ്മാടം- ബാനം റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം പരപ്പ ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  ഭൂപേഷ് ബാനം നിർവഹിച്ചു.  കരിന്തളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച് അബ്ദുൽ നാസർ അധ്യക്ഷം  വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ ആശംസ നേർന്ന് സംസാരിച്ചു.മൂസാൻ സ്വാഗതവും മന്മദൻ നന്ദിയും  പറഞ്ഞു


No comments