പോലീസ് വേഷത്തിൽ കാർ തടഞ്ഞ് വ്യാപാരിയുടെ 1.75 ലക്ഷം തട്ടിയെടുത്തു: മൂന്ന് പേർ ബേക്കൽ പോലീസിന്റെ പിടിയിൽ
ബേക്കൽ :പോലീസ് വേഷത്തിൽ എത്തി കാർ തടഞ്ഞ് വ്യാപാരിയുടെ 1.75 ലക്ഷം തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈൽ മുസ്തഫയുടെ മകൻ കെ.തൗഫീഖ് (30),ഏഴാംമൈൽ കായലടുക്കത്തെ അബ്ദുൽ ഖാദറിന്റെ മകൻ വി റംഷീദ് (31), ഹോസ്ദുർഗ് മീനാപ്പീസിലെ അബ്ദുൾ സലാമിന്റെ മകൻ കെ മുഹമ്മദ് സിനാൻ (19) എന്നിവരെയാണ് ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ കെ പി ഷൈൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 16 ന് രാവിലെ പള്ളിക്കര കല്ലിങ്കാലിലെ വീട്ടിൽ നിന്നും നോർത്ത് കോട്ടച്ചേരിയിലെ സ്ഥാപനത്തിലേക്ക് വരുന്നതിനിടയിലാണ് വ്യാപാരിയായ ബി.ഷംസു സലാമിന്റെ (60) ചിത്താരി ചേറ്റുകുണ്ടിൽ വെച്ച് പോലീസ് വേഷം ധരിച്ച ഒരാളും മറ്റ് മൂന്ന് പേരും ചേർന്ന് വാഹനം തടഞ്ഞ് ഡ്രൈവർ സീറ്റിൽ നിന്നും പരാതിക്കാരനെ ബലമായി പിൻ സീറ്റിലേക്ക് മാറ്റിയ ശേഷം, കാർ ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് പാലത്തിൽ എത്തിച്ച് ഡാഷ് ബോർഡിൽ ഉണ്ടായിരുന്ന 1.75 ലക്ഷം രൂപ കവർന്നത്. ഹോസ്ദുർഗ് കോടതി പ്രതികളെ റിമാന്റ് ചെയ്തു.
No comments