Breaking News

നീലേശ്വരം പ്രതിഭാ കോളേജിൽ 34 വർഷങ്ങൾക്ക് ശേഷംപൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു



നീലേശ്വരം : നീലേശ്വരം പ്രതിഭാ കോളേജിൽ 1990-92 വർഷങ്ങളിൽ പ്രീഡിഗ്രിക്ക് പഠിച്ച വിദ്യാർത്ഥികളുടെ പ്രാഥമിക കൂടിച്ചേരൽ നടന്നു. 'കഴിഞ്ഞ 34 വർഷങ്ങൾക്ക് ശേഷമാണ് സഹപാഠികൾ ഹോസ്ദുർഗ് ബി.ആർ സി യിൽ ഒത്തുചേർന്നത് ഒരുപാട് കാലത്തെ നിരന്തര പരിശ്രമത്തിനു ശേഷമാണ് പതിനെട്ടോളം സഹപാഠികളെ കണ്ടെത്തിയത്. ഉദ്യോഗഭരിതമായ നിമഷങ്ങളിൽ സഹപാഠികൾ പരസ്പരം തിരിച്ചറിയാൻ വളരെ ശ്രമപ്പെട്ടു സ്വയം പരിചയപ്പെടുത്തി,വർഷങ്ങളുടെ ജീവിത അനുഭവങ്ങൾ പങ്കുവെച്ചു. അടുത്ത മാസം അധ്യാപകരെയും ശേഷിക്കുന്ന സഹപാഠികളെയും കണ്ടെത്തി വിപുലമായ രീതിയിലുള്ള പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം നടത്താൻ തീരുമാനിച്ചു. പരിപാടിക്ക് വിനോദ് കുമാർ എം.കെ രാജഗോപാലൻ പി,സുരേഷ് അത്തിക്കൽ, കുഞ്ഞികൃഷ്ണൻ പരപ്പ, ഉഷ പി, അനിതാ മണികണ്ഠൻ, രജനി പി, സുഗന്ധി നാരായണൻ ശ്രീനിവാസൻ. കെ കെ,അനിത.കെ, ഗിരീഷ് , ദേവരാജൻ സി ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി


No comments